Tuesday, 11 January 2011

തുടക്കം.

 ഇത് ഒരു പുതിയ തുടക്കം!

ഇത് എന്റെ ഡൌൺ സിൻഡ്രോം അനുഭവങ്ങളാണ്.
പതിനാ‍റ് വർഷങ്ങൾക്ക് മുമ്പ് ഒരു ഡിസംബറിൽ ഒട്ടും നിനച്ചിരിക്കാതെ എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ഒരു വാക്കാണത്.അതിനോടൊപ്പം ജീവിതമെനിക്ക് തന്ന വ്യത്യസ്തമായ കുറേ അനുഭവങ്ങളും..
 ഇങ്ങനെയൊന്ന് എഴുത്തിത്തുടങ്ങണമെന്ന് തോന്നുന്നത് ആദ്യമായാണ്.
ഒരു ശാന്തമായ അവസ്ഥയിലേക്ക് മനസ്സ് എത്തിയതുകൊണ്ടാവാം .
ഇന്ന് കഴിഞ്ഞുപോയ വർഷങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഒരുപാട് ചിത്രങ്ങൾ മനസ്സിന്റെ സ്ക്രീനിൽ.
സങ്കടപ്പെരുമഴകളും ഒറ്റപ്പെടലിന്റെ എരിയുന്ന വേനലുകളും എല്ലാ കാഴ്ച്ചകളും മറച്ച്  ഉള്ളിലേക്ക് താണുതാണിറങ്ങിവന്നിരുന്ന കോടമഞ്ഞും..
എല്ലാമെല്ലാം എന്റെ വെറും സങ്കൽ‌പങ്ങൾ മാത്രമായിരുന്നോ?
ആയിരുന്നിരിക്കാം..

ഞാനെന്നിലേക്ക് തിരിച്ചെത്തിയിരിക്കുന്നു.
  ഇന്നത്തെ എന്നിലിരുന്ന് എന്ത് ചെയ്യണമെന്ന് കൌതുകത്തോടെ ആലോചിക്കുമ്പോൾ,
എന്നിലൂടെ കടന്നുപോയ ആ ദിവസങ്ങളിലേക്കൊന്നുകൂടെ തിരിഞ്ഞുനോക്കി, മറക്കാൻ കഴിയാതെ കിടക്കുന്ന എന്തൊക്കെയോ എന്നോട് തന്നെയിരുന്ന് പറയണമെന്ന് തോന്നുന്നു.

...പറഞ്ഞുതുടങ്ങുമ്പോഴേ  എന്താണെനിക്ക് പറയാനുള്ളത് എന്ന് എനിക്കുതന്നെയറിയു ....[ഇതാണ് തുടക്കം. ഈ തുടക്കം തുടത്തിൽ തന്നെ ഒടുങ്ങാതിരിക്കട്ടെ..:)]

8 comments:

 1. എന്തിനെയും നേരിടാനുള്ള "ആത്മ ധൈര്യം " അതാണ് പ്രതിസന്ധികളെ നേരിടാന്‍ നമ്മള്‍ സൂക്ഷിക്കേണ്ട ആയുധം "ഒഴുക്കിനെതിരെ നീന്താന്‍ കഴിയട്ടെ "ഇവിടം ഒരു തുടക്കമാകട്ടെ ... ആശംസകള്‍ !

  ReplyDelete
 2. എന്തും എഴുതാം വായിച്ച പുസ്തകത്തെക്കുറിച്ചാകാം, കണ്ട സിനിമയെപ്പറ്റി ആകാം, ചെയ്ത യാത്രയെപ്പറ്റി ആകാം. എഴുതിക്കൊണ്ടേയിരിക്കൂ. ഇതൊരു നല്ല തുടക്കമാകട്ടെ.

  പുതുവത്സരാശംസകൾ.

  ReplyDelete
 3. സബീൻ , നിരക്ഷരൻ, ഒരുപാട് നന്ദി..:)

  ഇനി എഴുതിത്തുടങ്ങണം..

  ReplyDelete
 4. അടിപൊള്യായിട്ടുണ്ട് ഗഡ്യേ...ഇനിയും എഴുതുക. എഴുത്തിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞാല്‍ സമയം താനെ ഉണ്ടാകും. പുതിയ പോസ്റ്റ് വരുമ്പോള്‍ അറിയിക്കോ?

  vakkerukal@gmail.com

  ReplyDelete
 5. എഴുതിത്തുടങ്ങിയില്ലിതുവരെ..:)

  ReplyDelete
 6. ഒരക്ഷരം
  ഒന്നില്‍ നിന്ന് രണ്ടിലേക്ക്
  പിന്നെയത് ക്രമമായ്
  വൃത്തമായ്
  ചതുരമായ്
  വശങ്ങളായ്
  വരയായ്
  വരകളായ്
  രൂപമില്ലാതെ ചിത്രമാവുന്നു..
  അതാണെഴുത്ത്,
  എഴുതാനാര്‍ക്കും കഴിയുമെന്ന് എന്റെ വിശ്വാസം,
  നഷ്ടങ്ങള്‍ എഴുത്തിനെ ഘനീഭവിപ്പിക്കും
  നേട്ടങ്ങള്‍ ഒരു മഴയായ് കുളിര്‍പ്പിക്കും
  എഴുത്തിനെ ആസ്വാദ്യമാക്കുന്നത് ഇതൊക്കെത്തന്നെ!

  എനിക്ക് ഭ്രാന്താണെന്ന് കൂട്ട്യാ മതി ഹെ ഹെ ഹേ..
  പക്ഷേ,
  എനിക്കീ ഭ്രാന്ത് ഇഷ്ടമാണ്..

  {ഡാഷ് ബോര്‍ഡിലെ അപ് ഡേറ്റ് വഴി വന്നപ്പോ, ങ്ഹേ, ഇവിടെ വന്നതാണല്ലോന്നുള്ള പരിചയം..എഴുത്തിന്ന് എല്ലാവിധ ആശംസകളും, നിരക്ഷരന്‍ പറഞ്ഞത് പോലെ എന്തുമാവട്ടെ.. ഒരു നുറുങ്ങിനാല്‍ ഗൂഗിളില്‍ ബസ്സിറക്കുമ്പോള്‍ ശ്രദ്ധിക്കുക, ഒരെഴുത്ത് അതില്‍ ഒളിഞ്ഞിരിക്കുന്നുവോ എന്ന്..}

  ReplyDelete
 7. ജാസി ... പ്രാര്‍ത്ഥന .. അത്രമാത്രം ..

  ReplyDelete
 8. ജാസി ..'തുടക്കം'..ഭാവനകള്‍ കൊണ്ട് ഭ്രാന്ത് പിടിക്കുന്ന മനസിനെ എന്നും മോഹിപ്പിക്കുന്ന വാക്ക് .മനസ്സ് ശാന്തമായ അവസ്ഥയില്‍ തന്നെ ഇരിക്കട്ടെ ..ഒരു പുഴ പോലെ ..ഒഴുക്കില്‍ കണ്ടു മുട്ടുന്ന കൂര്‍ത്ത പാറക്കഷണങ്ങളെ സൌമ്യമായി തഴുകിത്തലോടി ..എഴുത്ത് തുടര്‍ന്നോളൂ .

  ReplyDelete